HOME
DETAILS
MAL
കാസര്‍കോട് രോഗികളുടെ എണ്ണം വര്‍ധിച്ചു; കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കും
backup
March 27 2020 | 18:03 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് 19 കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹവ്യാപനം എന്ന ഘട്ടത്തിലേക്ക് കാസര്‍കോട് പോയിട്ടില്ല. എന്നാല്‍ രോഗവ്യാപനം കൂടുതലായതിനാല്‍ കൂടുതല്‍ ജാഗ്രത അനുവാര്യമാണ്. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ 34 എണ്ണം കാസര്‍കോട് ജില്ലയിലാണ്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്ന് വന്നവരായിരുന്നു. ബാക്കിയുള്ളവര്‍ അടുത്തസമ്പര്‍ക്കത്തില്‍പ്പെട്ടവാണ്. ഈ സാഹചര്യത്തില്‍ കാസര്‍കോട് സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കണ്ണൂര്‍, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റും. കേരളവുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകം എല്ലാ അതിര്‍ത്തികളും മണ്ണിട്ടു അടച്ചിരിക്കുകയാണ്. ഇതുമൂലം അടിയന്തര ഗാതഗതം പോലും സാധ്യമാകുകയില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തല ചര്‍ച്ച നടത്തിയപ്പോള്‍ മണ്ണ് മാറ്റാമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ അതീവ ജാഗ്രത പൂലര്‍ത്തണം. കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ത്വരിതനടപടി സ്വീകരിക്കും. മറ്റുസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. പോസിറ്റീവ് റിസള്‍ട്ടുകള്‍ വരുന്നവര്‍ നേരെ ആശുപത്രിയില്‍ പോകേണ്ട. നിരീക്ഷണത്തില്‍ വച്ചിട്ടാണ് സാംപിളുകള്‍ അയക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികള്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചുവെന്നതാണ് വ്യക്തമാകുന്നത്.
ചില സമരരീതികള്‍ പുനരാരംഭിക്കേണ്ടതാണ്. പ്രത്യേക രീതിയിലുള്ള സമരരീതികള്‍ കണ്ടിരുന്നു. ബലപ്രയോഗ രീതികള്‍ അടക്കം കണ്ടതാണ്. സംസ്‌കാര സമ്പന്നര്‍ക്ക് ചേര്‍ന്നതല്ല. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കേരളം കണ്ടത്. എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."