ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപാസ് നിര്‍മിക്കണം: എസ്.ടി.യു
കാസര്‍കോട്: ചെര്‍ക്കള ടൗണ്‍ മുതല്‍ കാസര്‍കോട് വരെ ദേശീയപാതയിലും നഗരപ്രദേശത്തും ഉണ്ടാവുന്ന അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വിദ്യാനഗറില്‍ ബൈപാസ് നിര്‍മിക്കണമെന്ന് എസ്.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ദേശീയപാത കടന്നുപോകുന്ന ഏക ജില്ലാ ആസ്ഥാനമാണ് കാസര്‍കോട്. വലിയ ചരക്ക് വാഹനങ്ങളും ടാങ്കര്‍ ലോറികളും നഗരത്തിലൂടെ കടന്ന് പോവുമ്പോള്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ ബൈപാസ് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതരും ജില്ലാ ഭരണകൂടവും മുഖം തിരിക്കുകയാണ്.
ദേശീയപാത 45 മീറ്ററായി വീതികൂട്ടുമ്പോള്‍ കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗമായ കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് നുള്ളിപ്പാടി വരെ മേല്‍പാലം നിര്‍മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മേല്‍പ്പാലം വരുന്നതോടെ നഗരത്തിന്റെ മുഖം നഷ്ടപ്പെടുകയും കാസര്‍കോടിന്റെ വ്യാപാര തൊഴില്‍ മേഖല തകരുകയും വലിയ ഒരു വിഭാഗം ജനങ്ങള്‍ വഴിയാധാരമാകുകയും ചെയ്യും. ഇതിന് പരിഹാരമായി ദേശീയപാതയില്‍നിന്ന് ബൈപാസ് നിര്‍മിക്കുന്നതിനും കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ മേല്‍പാലം നിര്‍മിക്കാനുള്ള തീരുമാനം ഒഴിവാക്കുവാനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."