വിദേശ വനിതയുടെ കൊലപാതകം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡി.ജി.പി
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. പ്രതികള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചുവോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മയക്കുമരുന്നു നല്‍കിയാണ് കൊലപാതകം നടത്തിയത്. ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ വിദേശത്തേക്ക് അയച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാല്‍ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അതിനാല്‍ കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡി.ജി.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."