ചെങ്ങന്നൂരില്‍ ആര്.എസ്.എസ് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കും- കോടിയേരി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെങ്ങന്നൂരില്‍ മാണ് നിലപാടെടുക്കട്ടെ എന്നും ഞങ്ങളുടെ ഉപദേശംം മാണിയ്ക്ക് ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി ഇപ്പോള്‍ യു.ഡി.എഫിന് ഒപ്പമില്ല. ചെങ്ങന്നൂരില്‍ ഒരു മുന്നണിക്കും ഒപ്പം മാണിയില്ല. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ആത്മാവിശ്വാസമുണ്ട്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് എല്ലാവരെയും വിലയിരുത്തുന്നതാവും. കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്നും യോജിപ്പുള്ളവരുമായേ രാഷ്ട്രീയ സഖ്യമുണ്ടാകുവെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."