സ്വദേശിവത്കരണത്തിന്റെ ഓരോ ഘട്ടവും മൂല്യനിര്‍ണയം നടത്തണം
ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഓരോ ഘട്ടവും മൂല്യനിര്‍ണയം നടത്തണമെന്ന് സാമ്പത്തിക ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി. ദ്രുതഗതിയിലുളള സ്വദേശിവത്ക്കരണം പല വ്യാപാര മേഖലകളെയും സ്തംഭിപ്പിച്ചതായും മന്ത്രി പറഞ്ഞു.
സ്വദേശിവല്‍ക്കരണം ഘട്ടം ഘട്ടമായി മാത്രമെ നടപ്പിലാക്കാന്‍ കഴിയൂ. ഓരോ ഘട്ടവും വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി മുഹമ്മദ് അല്‍ തുവൈജിരി പറഞ്ഞു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹികമായും സാമ്പത്തികമായും കടുത്ത വെല്ലുവിളിയാണ് ബിനാമി ബിസിനസുകള്‍. സഊദി സമ്പദ് വ്യവസ്ഥയുടെ ഇരുപത് ശതമാനവും ബിനാമി സംരംഭങ്ങളാണ്. ഇത് സുരക്ഷാ മേഖലയിലും പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുസ്വകാര്യ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കും. ഇതിന് ആവശ്യമായ നയവും നിയമവും ഉടന്‍ പ്രഖ്യാപിക്കും. ഇത് രാജ്യത്തിന് അകത്തും പുറത്തുമുളള നിക്ഷേപകര്‍ക്ക് ഗുണകരമാകും. ഗതാഗതം, എയര്‍പോര്‍ട്ട്, മൈദ മില്ലുകള്‍, സമുദ്രജല ശുദ്ധീകരണം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ സ്വകാര്യ വല്‍ക്കരിക്കു. ഗുണമേന്മയും സ്ഥിരതയുമുളള സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം ലക്ഷ്യം വെക്കുന്നതെന്നും മുഹമ്മദ് അല്‍ തുവൈജിരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."