HOME
DETAILS
MAL
കോഴിക്കോട് ചിന്താവളപ്പില് മണ്ണിടിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
backup
May 03 2018 | 13:05 PM
കോഴിക്കോട്: ചിന്താവളപ്പില് മണ്ണിടിഞ്ഞ് എട്ട് നിര്‍മ്മാണത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു. ഒരാള്‍ മരിച്ചു. കോഴിക്കോട് ഡി ആന്‍ഡ് ഡി കമ്പനിയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.
അപകടത്തില്‍ പെട്ട അഞ്ച് നിര്‍മ്മാണത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കിസ്മത്ത്(26) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. മൂന്ന് തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഏകദേശം 20 അടി താഴ്ചയുള്ള കുഴിയിലാണ് തൊഴിലാളികള്‍ അകപ്പെട്ടത്.
രാവിലെ മുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നുവെന്ന് എന്‍ജിനിയറെ അറിയിച്ചെങ്കിലും കാര്യമാക്കിയെടുത്തില്ലെന്നാണ് സ്ഥലത്തുള്ള നിര്മ്മാണത്തൊളിലാളി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."