ഹിമാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന ഹോട്ടല്‍ ഉടമ അറസ്റ്റില്‍
ഷിംല: അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ വന്ന അസിസ്റ്റന്റ് ടൗണ്‍ പ്ലാനറെ വടിവച്ചു കൊന്ന ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ കസൗലിയില്‍ നാരായണി ഗസ്റ്റ്ഹൗസ് നടത്തുന്ന വിജയ് ഥാകുറിനെ ഉത്തര്‍പ്രദേശ് പൊലിസിന്റെ സഹായത്തോടെയാണ് മധുരയില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റു ചെയതത്.
കോടതി നിര്‍ദേശപ്രകാരം അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പോളിച്ചു നീക്കാന്‍ എത്തിയ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ഷൈല്‍ ബാല ശര്‍മയെ ഇയാള്‍ ചെവ്വാഴ്ച വെടിവച്ചു കെല്ലുകയായിരുന്നു. ഷിംലക്ക് 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത ഹോട്ടലുകളും റസ്റ്ററന്റുകളും സഞ്ചാരികള്‍ക്കു സുരക്ഷിതമല്ലാത്തിനാല്‍ പൊളിച്ചു നീക്കാനായിരുന്നു കോടതി ഉത്തരവ്.
കെട്ടിടം പൊളിച്ചു മാറ്റുന്നതിനു മുന്നോടിയായി ഗസ്റ്റ്ഹൗസിന്റെ ഇന്‍സ്പെക്ഷനായി ഷൈല്‍ ബാലയും സംഘവും എത്തുന്നതിനിടെ ഗെയ്റ്റിനടുത്തുവച്ച് വിജയ്കുമാര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഷൈല്‍ ബാല മരിച്ചു. ഉദ്യോഗസ്ഥയ്ക്കൊപ്പമുണ്ടായിരുന്ന സഹായിക്കും വെടിവയ്പ്പില്‍ സാരമായി പരുക്കേറ്റു. തുടര്‍ന്ന് പ്രതി ഒളിവില്‍പ്പോയി.
കഴിഞ്ഞ 48 മണിക്കൂറായി സോളന്‍ ജില്ല പൊലിസ് ഇയാളെ തിരയുകയായിരുന്നു. പ്രതിയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പൊലിസ് പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശ് പൊലിസുമായി ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിക്കാന്‍ സാധിച്ചതെന്ന് ഹിമാചല്‍ ഡി.ജി.പി എസ്.ആര് മര്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."