HOME
DETAILS
MAL
ക്വാറന്റൈന് ലംഘനം വലിയ തെറ്റ്: മുഖ്യമന്ത്രി
backup
March 27 2020 | 18:03 PM
തിരുവനന്തപുരം: ക്വാറന്റൈന് നിര്‍ദേശം ലംഘിക്കുന്ന നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ക്വാറന്റൈന് ലംഘനം വലിയ തെറ്റാണ്. നിരീക്ഷണത്തില്‍ ഇരിക്കുകയെന്നത് രക്ഷാദൗത്യം കൂടിയാണ്. സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗമില്ലെന്ന് ഉറപ്പിക്കാനുള്ള മാര്‍ഗമായി നിരീക്ഷണത്തെ കാണണം.
നിരീക്ഷണത്തില്‍ ഇരിക്കുക സുഖകരമായ കാര്യമല്ല. എന്നാല്‍, രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത് ആവശ്യമാണ്. നിരീക്ഷണമെന്നത് രോഗമുണ്ടെന്ന ഘട്ടമായി കാണാതെ രോഗമില്ലെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാനുള്ള മനോഭാവം രൂപപ്പെടണം. നിരീക്ഷണത്തിലിരിക്കുന്നത് തന്നോടും പ്രിയപ്പെട്ടവരോടും സമൂഹത്തോടും ചെയ്യുന്ന മഹത്തായ കാര്യമാണെന്ന സംസ്കാരം വളര്‍ത്തിയെടുക്കണം. നിരീക്ഷണത്തിന് വിധേയനായിരിക്കുന്നതില്‍ ത്യാഗത്തിന്റെയും മനുഷ്യസ്നേഹത്തിന്റെ പ്രതിഫലനമുണ്ട്. നിരീക്ഷണത്തോട് സഹകരിക്കാതിരിക്കുന്നത് സ്വയം അപകടത്തിലാകുന്നതിനോടൊപ്പം സമൂഹത്തെയും അപകടത്തിലാക്കുന്ന മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."