27ാം രാവ് കാത്തിരുന്ന കുട്ടിക്കാലം
കുട്ടിക്കാലം മുതലേ റമദാന്‍ മാസം സമ്മാനിച്ചത് നല്ല ഓര്‍മകളായിരുന്നു. അയല്‍പ്പക്കത്തെ മുസ്‌ലിം വീടുകളില്‍ നിന്നും ലഭിക്കുന്ന 27ാം രാവിലെ വിഭവങ്ങളാണ് കുട്ടിക്കാലത്തെ റമദാന്‍ ഓര്‍ത്തെടുക്കാമ്പോള്‍ മനസില്‍ ആദ്യം ഓടിയെത്തുന്നത്. കൂട്ടുകാരും അയല്‍വാസികളില്‍ ഭൂരിഭാഗവുമെല്ലാം മുസ്‌ലിംകളായതിനാല്‍ റമദാന്‍ വിഭവങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. 27ാം രാവിനും മുഹര്‍റം പത്തിനും മറ്റു വിശേഷ ദിവസങ്ങളിലുമെല്ലാം അയല്‍വാസികളായ മുസ്‌ലിം സുഹൃത്തുക്കള്‍ സന്തോശത്തോടെ നല്‍കുന്ന വിഭവങ്ങള്‍ക്കായി കാത്തിരിക്കുമായിരുന്നു.
ചെറുപ്പകാലത്ത് അയല്‍വീടുകളിലെ നോമ്പുതുറ സല്‍ക്കാരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പണ്ട് കാലങ്ങളില്‍ ഇഫ്താര്‍ സംഗമങ്ങള്‍ സൗഹാര്‍ദ സംഗമങ്ങളായിരുന്നു. വിഭവങ്ങള്‍ കുറവായിരുന്നുവെങ്കിലും അന്നത്തെ ഇഫ്താര്‍ സംഗമങ്ങള്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ കാണാനും സൗഹാര്‍ദം പങ്കുവെക്കുവാനുമുള്ള വേദികളായിരുന്നു. ഇന്ന് അതെല്ലാം ആര്‍ഭാട ചടങ്ങുകളായി മാറിയോ എന്നുസംശയിച്ചു പോകുന്നു. ചീരാകഞ്ഞിയുടെയും തരിക്കഞ്ഞിയുമൊക്കെ രുചി പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. ആദ്യകാലത്തെ ഇഫ്താര്‍ പാര്‍ട്ടികളിലെ പ്രധാന വിഭവങ്ങളായിരുന്നു അവയെല്ലാം. ഇറച്ചിയും പത്തിരിയുമൊക്കെ അപൂര്‍വമായേ ലഭിച്ചുരിന്നുള്ളൂ. പക്ഷേ ഇന്ന് കാലംമാറി. ഇറച്ചിയും പത്തിരിയുമില്ലാത്ത ഇഫ്താറുകള്‍ ഇന്ന് കാണാന്‍ പറ്റുമോ?. തരിക്കഞ്ഞിയും ചീരാകഞ്ഞിയുമൊക്കെ നമ്മുടെ ഗ്രാമങ്ങളില്‍ പോലും അപൂര്‍വമായി മാത്രമേ കാണാനാവൂ.
നാട്ടിലെ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇന്നും ഓര്‍മയിലുള്ളത് കാശ്മീരിലെ ഇഫ്താറാണ്. മന്ത്രിയായിരിക്കെ അഞ്ച് വര്‍ഷം മുമ്പായിരുന്നു മറക്കാനാവാത്ത ആ ഇഫ്താര്‍ സംഗമം. കാശ്മീരിലെ വിഭവങ്ങളും പഴവര്‍ഗങ്ങളും ഓര്‍ക്കുമ്പോള്‍ ഇന്നും നാവില്‍ രുചിയൂറും. ദാലും റൊട്ടിയും കാശ്മീരി ടിക്കയും മട്ടണ്‍ കറിയുമൊക്കെയായിരുന്നു പ്രധാന വിഭവങ്ങള്‍. കേരളത്തിലെ തരിക്കഞ്ഞിയും ഇറച്ചിയും പത്തിരിയുമൊന്നും ഇവിടെ കിട്ടില്ല. കേരളത്തിന് പുറത്തെ ആദ്യത്തെ ഈ ഇഫ്താര്‍ ഇന്നും മനസില്‍ മായാതെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."