എട്ടാം റാങ്കിന്റെ നിറവില്‍ രാം കേശവ്
മലപ്പുറം: സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ എട്ടാം റാങ്കിന്റെ നിറവില്‍ രാം കേശവ്. മലപ്പറം കുന്നുമ്മല്‍ ജൂബിലി റോഡിലെ ഗൗരിനിവാസില്‍ മാസങ്ങള്‍ക്കകം ഇതു രണ്ടാമത്തെ റാങ്കുവാര്‍ത്തയാണ്. രാം കേശവിന്റെ സഹോദരി അമിതാ കൃഷ്ണ ഈ വര്‍ഷമാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ബി.ഡി.എസ് രണ്ടാം റാങ്ക് നേടിയത്. എസ്.ബി.ടി മലപ്പുറം ബ്രാഞ്ചിലെ ജീവനക്കാരന്‍ ബി.കെ പ്രദീപിന്റേയും എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളില്‍ നൂറുശതമാനം മാര്‍ക്കു നേടാനായി. കോട്ടയം കാഞ്ഞിരിപ്പള്ളി സെന്റ് ആന്റ്ണി പബ്ലിക് സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലനത്തോടൊപ്പം തന്നെ പ്ലസ്ടു പൂര്‍ത്തിയാക്കിയ രാം കേശവ് ആദ്യ അവസരത്തിലാണ് റാങ്ക് നേടിയത്. പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എവണ്‍ നേടിയിരുന്നു. പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് കോംപിനേഷനില്‍ 91 ശതമാനം മാര്‍ക്കോടെയാണ് പാസായത്. ഇതിനകം ഐ.എ.ടി അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ 4470-ാം റാങ്ക്, കുസാറ്റ് 12-ാം റാങ്ക്, ബിറ്റ്‌സ് പിലാനി പ്രവേശന പരീക്ഷയില്‍ 352 -ാം റാങ്ക് എന്നിവയും നേടി. ഐ.എ.ടിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ചേര്‍ന്നു പഠിക്കാനാണ് രാം കേശവിന്റെ താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."