HOME
DETAILS

മൂന്നരപ്പതിറ്റാണ്ടു പിന്നിടുന്ന യോഗയില്‍ പ്രായം തളര്‍ത്താത്ത മനസ്സുമായി പ്രഭാകരന്‍

  
backup
June 20 2016 | 22:06 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8

ഒലവക്കോട്: ആധുനിക ലോകത്ത് ദൈനദിനാചര്യകളില്‍ നിരവധി വ്യായാമ മുറകള്‍ അഭ്യസിക്കുന്നുവെങ്കിലും മനുഷ്യയോഗയ്ക്ക് ഏറെ പ്രധാന്യവും മഹത്വവുമുണ്ടെന്നു തെളിയിക്കുകയാണ് മൂന്നരപ്പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള പി പ്രഭാകരന്‍. പാലക്കാട് പുത്തൂര്‍ മാട്ടുമന്ത ഗ്രാന്റ്‌വില്ല സ്ട്രീറ്റ് സൗപര്‍ണ്ണികയില്‍ പ്രഭാകരനെന്ന (62) കാരന്‍ ഇപ്പോഴും യോഗയിലൂടെയും യോഗാപരിശീലനത്തിലൂടെയും പ്രായം തളര്‍ത്താത്ത മനസ്സിനുടമയായിത്തീര്‍ന്നത് യോഗയിലൂടെ നേടിയെടുത്ത അനുഭവസമ്പത്താണ്.
     ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സില്‍ 35 വര്‍ഷത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്ത പ്രഭാകരന്‍ ഇപ്പോള്‍ വിക്‌ടേറിയ കോളജിനുസമീപം വേദയോഗ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍ എന്ന യോഗപരിശീലന ക്ലാസ് നടത്തിവരുകയാണ്. ദിവസവും രാവിലെയും വൈകീട്ടും നാലു ബാച്ചുകളിലായി ആഴ്ചയില്‍ അഞ്ചു ദിവസം 40 ഓളം പേര്‍ പരിശീലനം നേടുന്നുണ്ട്.
തിരൂര്‍ ഹൈസ്‌കൂളില്‍ പഠനം മദ്രാസ്-ആന്ധ്ര എന്നിവിടങ്ങളില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കിയ ഇദ്ദേഹം ആന്ധ്രയില്‍ താമസത്തിനിടെ തന്റെ സുഹൃത്തും അയല്‍വാസിയുമായ നമ്പീഷനിലൂടെയാണ് യോഗയുടെ ആദ്യപാഠം തുടങ്ങുന്നത്. മൂന്നരപ്പതിറ്റാണ്ടു നീണ്ട ബാങ്കിംഗ് സേവനത്തിന്‍ നിന്നും 2013 ഒക്‌ടോബറിലാണ് പാലക്കാട്ടെ ബ്രാഞ്ചില്‍ നിന്നും നിസ്തുല സേവനം പൂര്‍ത്തിയാക്കി പടിയിറങ്ങിയത്.
ബാങ്കിംഗ് ജീവിതത്തിലെ തിരക്കിനിടയിലും യോഗയില്‍ ശ്രദ്ധചെലുത്തിയ ഇദ്ദേഹം കേരളത്തില്‍ തന്നെ 12 ലധികം പേരുകേട്ട യോഗാചാര്യമാരുടെ ശിഷ്യത്വം സ്വീകരിച്ചു. വിളയോടി മണിസ്വാമി, ശിവാനന്ദാ ശ്രമത്തിലെ അശോക സ്വാമി, കോട്ടയം ജയകുമാര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ ഗുരുക്കളുടടെ ഗണത്തില്‍പ്പെടുന്നു. ജീവിതത്തില്‍ യോഗ ദിനചര്യയാക്കിയ ഇദ്ദേഹം 30-ാംമത്തെ വയസ്സിലാണ് യോഗാപരിശീലനം നല്‍കി തുടങ്ങുന്നത്.
ഇതിനുപുറമെ സ്‌കൂളുകള്‍, കോളജുകള്‍, റെസിഡന്‍ഷ്യല്‍ കോളനികളിലെല്ലാം പോയി യോഗപരിശീലന ക്ലാസുകള്‍ നടത്തുന്നുണ്ട്. യോഗ പരിശീലിക്കുന്നതിലൂടെ ശാരീരികമായുണ്ടാകുന്ന അസുഖങ്ങളുടെ ശമനത്തിനു മാത്രമല്ല മാനസികേല്ലാസം വരെ നല്‍കുന്നതാണെന്നാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യം.
 ഭൂമിയില്‍ 84 ലക്ഷം ജീവജാലകങ്ങള്‍ക്ക് അത്രയും ആസനങ്ങള്‍ (വ്യായാമ മുറ) ഉണ്ടെന്ന് എന്നാല്‍ ഇപ്പോള്‍ അത് വെറും 84 എണ്ണാമയി പരിണമിച്ചെന്നു പറയുന്നു ഇദ്ദേഹം. കൃത്യമായി സൂര്യനമസ്‌കാരവും പ്രാണായാമവും ശീലിക്കുന്ന വ്യാക്തികളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പറയുന്നു. ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിന്നും തുടങ്ങുന്ന ചേഷ്ടകളാണ് യോഗയിലൂടെ അഭ്യാസിക്കുന്നത്. പര്‍വ്വതാസനം, വൃക്ഷ്യസനം, മയൂരാസനം, ഹിരണ്യാസം തുടങ്ങി നിരവധി രീതികളെപ്പറ്റി ബോധമായ അറിവും ഇതിന്റെ മഹത്വവും അനുഭവത്തില്‍ നിന്നും ഗുരുവന്ദ്യരില്‍ നിന്നും നേടിയത് വരും തലമുറക്കും പകുത്തു നല്‍കുകയാണ്. ജില്ലാ യോഗ അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
 പൂര്‍ണ്ണമായും സസ്യാഹാരം ശീലമാക്കിയ ഇദ്ദേഹം തന്റെ നാള്‍ വഴിയില്‍ ഏറെ അനുഭവസമ്പത്തുനേടിയ വ്യക്തിയാണ്. അടുത്ത് കാലത്ത് തന്റെ യോഗപരിശീലന വേളയില്‍ സൂര്യനമസ്‌കാരത്തിലൂടെ തനിക്കുപറ്റിയ ചെറിയ തെറ്റു ചൂണ്ടിക്കാണിച്ച വനിതയെ താന്‍ ഇപ്പോഴും സ്മരിക്കുന്നത് തന്റെ പരിശീലകരില്‍ ഉണ്ടാകുന്ന  പ്രധാന അനുഭവമായി അദ്ദേഹം ഓര്‍ക്കുന്നു. എന്നാല്‍ താന്‍ നേടിയ അറിവുകളെന്നും ഒന്നുമല്ലെന്നും ഇനിയും പഠിക്കാനുണ്ടെന്നാണ് ഈ യോഗാചര്യന്റെ സാക്ഷ്യപ്പെടുത്തല്‍. പുതുതലമുറയോട് യോഗ പരിശീലിപ്പിക്കുന്നത് തികച്ചും അറിവുനേടിയ ഗുരുക്കന്മാരിലൂടെയാവണമെന്നും അല്ലാതെ നൂതന സാങ്കേതിക വിദ്യകള്‍ അതിനായി അവലംഭിക്കരുതെന്ന സാരോപദേശമാണുള്ളത്.
62 പിന്നിടുന്ന മനസ്സും ശരീരവും തളരാത്ത ഈ യോഗാചര്യന്റെ മൂന്നരപ്പതിറ്റാണ്ടു പിന്നിടുന്ന യോഗജീവിതത്തിലും സമാനതകളില്ലാത്ത ജീവിതരീതിയില്‍ യോഗയിലൂടെ അനുഭവസാക്ഷ്യം മാത്രമാണ് വരും തലമുറയ്ക്ക് തന്നെ തോടിയെത്തുന്നവര്‍ക്കുള്ള സന്ദേശം. ഗീതയാണ് ഭാര്യ. മക്കള്‍ പ്രജീഷ്, പ്രബിത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago