അന്യസംസ്ഥാന തൊഴിലാളികള്‍ സംശയത്തിന്റെ നിഴലില്‍
ശ്രീകൃഷ്ണപുരം: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തിലെ പ്രതി അന്യ സംസ്ഥാന തൊളിലാളി ആണെന്നറിഞ്ഞതോടെ ജനങ്ങള്‍ അന്യ സംസ്ഥാന തൊഴിലാളികളെ സംശയ ദൃഷ്ടിയോടെ നോക്കി കാണുന്നു. നാട്ടില്‍ പുറങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും നിരവധി അന്യ സംസ്ഥാന തൊഴിലാളികളാണ് വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തിയിട്ടുള്ളത്.
ബംഗാള്‍, ആസാം,ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരുള്ളത്.നിര്‍മ്മാണ തൊഴില്‍ , ഇരുമ്പുരുക്ക് കമ്പനി എന്നീ മേഖലകളിലാണ് ഇവരുടെ സാന്നിധ്യം കൂടുതലും.ഇവരുമായി സുഹൃദ് ബന്ധത്തിലും ചങ്ങാത്തത്തിലും ബന്ധം സ്ഥാപിച്ചിട്ടുള്ളത് നിരവധി പേരാണ്. പണമിടപാട് നടത്തിയവരും നിരവധിയുണ്ട്. ജിഷ കൊലപാതകത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് കൂടുതല്‍ വ്യക്തമായതോട ഇവരുമായി ബന്ധം സ്ഥാപിക്കാനും ഇവര്‍ക്ക് കരാര്‍ ജോലികള്‍ നല്‍കാനും മടിക്കുകയാണ്.
കൂടാതെ നാട്ടിന്‍ പുറങ്ങളിലുള്ള നിരവധി വീടുകളാണ് വാടകക്കായി ഒഴിഞ്ഞ് കൊടുത്തിരിക്കുന്നത.് കച്ചവട സ്ഥാപനങ്ങളിലെല്ലാം പണമിടപാടുകള്‍ ബാധ്യതകള്‍ ഇവര്‍ക്ക് ഉണ്ട്. താമസിക്കുന്ന വീടുകളിലും റൂമുകളിലും മദ്യപാനം മൂലം ഉണ്ടാകുന്ന ബഹളങ്ങള്‍ പലപ്പോഴും സമീപ വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
നിര്‍മ്മാണ തൊഴില്‍ മേഖലയിലാണ് ഇവര്‍ കൂടുതല്‍ ജോലി എടുക്കുന്നത്. പണിയെടുക്കുന്ന മേഖലകളിലെ സ്ത്രീകളുമായി ഇവര്‍ പരിചയത്തിലാവുകയും കൂടുതല്‍ ഇഴയടുപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ബന്ധങ്ങളാണ് പിന്നീട് കൊലപാതകം പോലെയുള്ള വന്‍ ദുരന്തത്തിലേക്ക് നയിക്കുന്നത്. കൊലപാതക കേസില്‍ പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്നറിഞ്ഞതോടെ നാട്ടിന്‍ പുറങ്ങളിലെ ജനങ്ങള്‍ക്ക് ഇവരോടുള്ള മനോഭാവം മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."