നരേന്ദ്ര മോദി ഉലകംചുറ്റും പ്രധാനമന്ത്രി: അനില്‍ അക്കര
വടക്കാഞ്ചേരി: നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും ഉലകം ചുറ്റും പ്രധാനമന്ത്രിയാണെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു. ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പിക്കും മോദിക്കും സമയമില്ല.
ഓരോ വിദേശ യാത്രക്കും പ്രധാനമന്ത്രി ഒരുങ്ങുമ്പോള്‍ അതിനെ ഏറെഭയപാടോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നത.യാത്രക്ക് പുറപ്പെട്ടാല്‍ അന്ന് ഇന്ധന നിത്യോപയോഗ സാധനവിലകള്‍ വര്‍ധിപ്പിക്കുമെന്ന അവസ്ഥയുണ്ടെന്നും ഇതാണ് ഭയത്തിന് കാരണമെന്നും അനില്‍ കൂട്ടി ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യ തപാലാഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അനില്‍ അക്കര. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ അധ്യക്ഷനായി.
ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ അജിത് കുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, എന്‍.ആര്‍ സതീശന്‍, ഷാഹിദ റഹ്മാന്‍, പി.എ ശേഖരന്‍, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.എ സാബു, ഇ.കെ ദിവാകരന്‍, വി.ജി സുരേഷ് കുമാര്‍, ജിമ്മി ചൂണ്ടല്‍, അഡ്വ: ലൈജു സി. എളക്കളത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."