HOME
DETAILS
MAL
പോസ്റ്റോഫിസ് ധര്‍ണ നടത്തി
backup
June 20 2016 | 22:06 PM
തൃശൂര്‍: വിലക്കയറ്റത്തിനെതിരേ പോസ്റ്റോഫിസ് ധര്‍ണ നടത്തി. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനക്കെതിരേ ഡി.സി. സി. യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ സ്പീഡ് പോസ്റ്റോഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കെ.പി. സി. സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഡി.സി. സി. പ്രസിഡന്റ് പി.എ. മാധവന് അധ്യക്ഷനായി. ഡി.സി. സി. ഓഫിസില്‍ നിന്ന് ജാഥയായിട്ടാണ് പ്രവര്‍ത്തകര്‍ ധര്‍ണക്ക് എത്തിചേര്‍ന്നത്. കെ.പി. സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി.ബാലറാം, എന്‍.കെ. സുധീര്‍, മുന്‍ ഡി.സി. സി. പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടി, ടി.വി. ചന്ദ്ര മോഹന്‍, ഐ.പി. പോള്‍, കെ.രാധാകൃഷ്ണന്, രാജന് പല്ലന്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയല്‍, എ.പ്രസാദ്, പ്രൊഫ. ജോണ്‍ സിറിയക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."