മന്ത്രി എ.സി മൊയ്തീന് സ്വീകരണം നല്കി
കുന്നംകുളം: മന്ത്രി എസി മൊയ്തീന്റെ മണ്ഡലം സ്വീകരണ പരിപാടിയില്‍ ഓരോ കേന്ദ്രത്തിലെത്തുമ്പോഴും മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായുള്ള നിവേദനങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള യാത്ര ശ്രദ്ധേയമായി മതമേലാധ്യക്ഷന്മാരും, കലാകാരന്മാരും, തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രധാന വ്യക്തിത്വങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തെിയാണ് തങ്ങളുടെ പരാതികളും, പരാധീനതകളും മന്ത്രിയുമായി പങ്കുവക്കുന്നത്.
സ്വീകരണ കേന്ദ്രങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ടുള്ള രക്ഷിതാക്കളടക്കമുള്ളവരുടെ സദസും സ്വകരണത്തിന് എത്തുന്നുണ്ട്. മന്ത്രിയായതിനെ തുടര്‍ന്നുണ്ടായ ജോലിത്തിരക്കു കാരണം എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെയാണ് തുടക്കം. ആഴ്ച്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടായിരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നിങ്ങളോരുരത്തരെയും നേരില്‍ കാണാന്‍ അല്‍പ്പം വൈകിയത്.
മന്ത്രിയായതിന്റെ തിരക്കൊക്കൊയുണ്ടെങ്കിലും മണ്ഡലത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും, പ്രതീക്ഷയും പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പരാതികള്‍ നേരിട്ടറിയിക്കാന്‍ മണ്ഡലത്തില്‍ കേന്ദ്ര സ്ഥാനത്ത് പ്രത്യേക സൗകര്യമൊരുക്കും.
അതിനായി ആധുനിക സൗകര്യത്തോടെ ഓഫിസ് ഉടന്‍ തന്നെ പ്രവര്‍ത്തന സജമാകും. നിങ്ങള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാനും, എന്നെ ഫോണില്‍ ബന്ധപ്പെടാനും ജനപ്രതിനിധികളടക്കമുള്ളവരുടെ സഹായമുണ്ടാകും.
രാവിലെ എട്ട് മണിക്ക് പോര്‍ക്കുളം പഞ്ചായത്തിലെ കൊങ്ങണൂരില്‍ നിന്നാരംഭിച്ച പര്യടനം അമ്പതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷമാണ് പോര്‍ക്കുളം സ്കൂള്‍ പരിസരത്ത് സമാപിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിയോജക മണ്ഡലം സെക്രട്ടറി ടി.കെ.വാസു, പ്രസിഡന്റ് കെ.ടി ഷാജന്, എം എന്‍ സത്യന്, എം ബാലാജി, ഒ. ബി സുബ്രഹ്മണ്യന്, ഒ.എം വിശ്വനാഥന്, നാസ്സര്‍ ഹുസൈന്, സിജി രഘുനാഥ്, കെ.ബി ജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."