തിങ്ക് ക്ലീന്‍ ഹ്രസ്വചിത്ര മത്സരത്തിന് തുടക്കമായി
തിരുവനന്തപുരം: സ്വച്ഛ്ഭാരത് അഭിയാന് പ്രമേയമാക്കി സംസ്ഥാന ശുചിത്വമിഷനും ദൂരദര്‍ശനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരം തിങ്ക് ക്ലീന്‍ ന് തുടക്കമായി.
മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ആദ്യവിഭാഗത്തില്‍ മാലിന്യനിര്‍മാര്‍ജ്ജന പ്രക്രിയയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്കിയ വൃക്തികളെയും, സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള ലഘുചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള മാലിന്യനിര്‍മ്മാര്‍ജ്ജന ബോധവത്കരണ, ശാക്തീകരണ ചിത്രങ്ങളും, 30 സെക്കന്റ് പരസ്യ ചിത്രങ്ങളുമാണ് മറ്റ് രണ്ട് വിഭാഗങ്ങളിലുളളത്.
സംവിധായകന് കെ.പി മോഹനന്, ഡോ. അജയകുമാര്‍ വര്‍മ്മ, ശ്രീബാല.കെ.മേനോന്, എന്നിവരും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച മറ്റ് പ്രഗത്ഭരും അടങ്ങിയതാണ് ജൂറി. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മണിക്കും മൂന്ന് മണിക്കും, രാത്രി 8.30 നും ലഘുചിത്രങ്ങള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."