HOME
DETAILS

ആട് ആന്റണി സഞ്ചരിച്ചിരുന്ന മാരുതി വാന്‍ മുന്‍ഉടമകള്‍ തിരിച്ചറിഞ്ഞു

  
backup
June 21 2016 | 01:06 AM

%e0%b4%86%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8

കൊല്ലം: പാരിപ്പള്ളിയില്‍ പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ആട് ആന്റണി സഞ്ചരിച്ചിരുന്ന വെള്ള മാരുതി ഒമ്‌നി വാന്‍ അതിന്റെ മുന്‍ ഉടമകള്‍ തിരിച്ചറിഞ്ഞു.
രജിസ്‌ട്രേഡ് ഉടമ ഉള്‍പ്പെടെ അഞ്ചുപേരിലൂടെ കൈമറിഞ്ഞാണ് വാന്‍ ആട് ആന്റണിയുടെ കൈവശമെത്തിയത്. ഏറ്റവും ഒടുവില്‍ തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയില്‍ നിന്നാണ് ആന്റണി വാന്‍ വാങ്ങിയത്. തമിഴ്‌നാട്ടുകാരാണ് വാനിന്റെ മുന്‍ ഉടമകളെല്ലാം.ഭരണീന്ദ്രന്‍ എന്നയാളാണ് വാനിന്റെ രജിസ്‌ട്രേഡ് ഉടമ. 2009ലാണ് വാന്‍ വാങ്ങിയത്. അന്ന് വാനിന് ചുവപ്പ് നിറമായിരുന്നു. 2011ല്‍ മണികണ്ഠന്‍ എന്നയാള്‍ വാന്‍ വാങ്ങിയശേഷം അത് വെള്ള നിറമാക്കി. പിന്നീട് ജീവ, സത്യപ്രകാശം എന്നിവര്‍ വാന്‍ സ്വന്തമാക്കി. സത്യപ്രകാശം വാനിന്റെ സ്റ്റിയറിംഗ് വീലില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള കവര്‍ ഇട്ടു. ആട് ആന്റണി കൊലപാതകം നടത്തുമ്പോഴും വാനിന്റെ സ്റ്റിയറിംഗില്‍ കിടന്നിരുന്നത് ഈ കവര്‍ തന്നെയായിരുന്നു.
സത്യപ്രകാശത്തില്‍ നിന്ന് രാജശ്രീ എന്ന സ്ത്രീ വാന്‍ വാങ്ങി. ഇവരില്‍ നിന്ന് 2011 നവംബര്‍ 17നാണ് ആട് ആന്റണി വാന്‍ സ്വന്തമാക്കിയത്. ആട് ആന്റണി സ്വന്തം പേരിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഹാജരാക്കിയാണ് രേഖകളില്‍ ഒപ്പിട്ടതെന്ന് രാജശ്രീ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. പ്രതിക്കൂട്ടിലുണ്ടായിരുന്ന ആട് ആന്റണിയേയും കോടതി വളപ്പിലിട്ടിരുന്ന വെള്ള മാരുതി ഒമ്‌നിവാനും സാക്ഷി തിരിച്ചറിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  20 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  20 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  20 days ago