അരയ്ക്ക് താഴെ ചലനമറ്റ ഗൃഹനാഥന് ചികിത്സാ സഹായം തേടുന്നു
ആയൂര്‍ : അരയ്ക്ക് താഴെ ചലനമറ്റ ഗൃഹനാഥന് സഹായം തേടുന്നു.
ആയൂര്‍ ചെറുവക്കല്‍ പാതിരപൊയ്ക കുഴിവിളപുത്തന്‍വീട്ടില്‍ ഷാജി(47)യാണ് ചികിത്സാചെലവിനായി കനിവ് തേടുന്നത്. 14 വര്‍ഷം മുമ്പായിരുന്നു ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ബസില്‍ നിന്നിറങ്ങുന്നതിനിടെ വഴുതിവീണ ഷാജിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റും കുടുംബം ഷാജിയുടെ ജീവന് തിരിച്ചുകിട്ടുന്നതിനായി ചികിത്സ നടത്തി. ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.
നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സുഖമില്ലാത്ത അമ്മ, നട്ടെല്ലിന് തേയ്മാനം സംഭവിച്ച് ചികിത്സയിലുള്ള ഭാര്യ, വിദ്യാര്‍ഥികളായ രണ്ടു മക്കള്‍ എന്നിവരുള്‍പ്പെട്ട കുടുംബം നാട്ടുകാര്‍ നല്കുന്ന സഹായം കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താന്‍ ഇവരുടെ മുന്നില്‍ വേറെ വഴികളില്ല. അഞ്ചുലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തേവന്നൂര്‍ ശാഖയില്‍ ഷാജിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 109901000008464, ഐ.എഫ്.എസ്.സി കോഡ്- ഐഓബിഎ 0001099. ഫോണ്‍: 9744119439.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."