മോദി ഇന്ത്യയില്‍ ഒരുനിമിഷം പോലും നില്‍ക്കാന്‍ ആഗ്രഹിക്കാത്ത എന്‍.ആര്‍.ഐ പ്രധാനമന്ത്രി : രമേശ് ചെന്നിത്തല
ഹരിപ്പാട്: രാജ്യത്ത് ഒരു നിമിഷം പോലും നില്‍ക്കാന്‍ ആഗ്രിഹിക്കാത്ത എന്‍.ആര്‍.ഐ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ തീരുമാനപ്രകാരം കേന്ദ്രഗവണ്‍മെന്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ നടത്തിയ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് ടെലികോം ഓഫീസിന് മുമ്പില്‍ നിര്‍വഹിക്കുകയായിരുന്നു ചെന്നിത്തല.
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. വിലക്കയറ്റം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. മോദി സര്‍ക്കാര്‍ കുത്തകകളെ സഹായിക്കാനാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ സാമ്പത്തിക നയംമൂലം രാജ്യത്ത് നാണയപ്പെരുപ്പം കൂടി. പ്രഗത്ഭരായ സാമ്പത്തിക വിദഗ്ദരുടെ സേവനം നീട്ടിക്കൊടുക്കാതെ ബി.ജെ.പി നേതാവിനെ ആര്‍.ബി.ഐ ഗവര്‍ണറാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. സാമ്പത്തിക വിദഗ്ദരുടെ നിയമനം പോലും രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. സാമൂഹ്യ സാമ്പത്തിക രംഗങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തു.
കയറ്റുമതി കുറയുകയും ഇറക്കുമതി കൂട്ടുകയും ചെയ്തതാണ് തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് വിറ്റഴിച്ചു. എഫ്.എ.സി.ടി ഓഹരികള്‍ പോലും പൂര്‍ണ്ണമായും വിറ്റഴിക്കാന്‍ തീരുമാനിച്ചു. പരീക്ഷണാര്‍ത്ഥം എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത് അപക്വമായ തീരുമാനമാണ്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഡീസല്‍ പെട്രോളിയം വിലകൂട്ടിയതില്‍ ശക്തമായ ജനകീയ സമരങ്ങള്‍ മോദി സര്‍ക്കാര്‍ നേരിടേണ്ടിവരും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആറ് മാസം സമയം കൊടുത്തെങ്കിലും പിണറായി വിജയന്‍ അതിന് സമ്മതിക്കുന്നില്ല. തലശ്ശേരിയില്‍ ദളിത് യുവതികളെ കല്‍ത്തുറങ്കില്‍ അടപ്പിച്ചത് സി.പി.എമ്മിന്റെ കള്ളക്കേസിലൂടെയാണ്. ജിഷ കൊലക്കേസ് തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയ സി.പി.എം തലശ്ശേരി സംഭവത്തെ ലഘൂകരിച്ച് കാണിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിശബ്ദത സംശയം സൃഷ്ടിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ പൊലിസിന്റേതല്ല മറിച്ച് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവരുടെ മറുപടിക്കാണ് കേരളം പ്രതീക്ഷിക്കുന്നത്. കേരളം ഭരിക്കുന്ന രണ്ട് മന്ത്രിമാര്‍ക്ക് ഹരിപ്പാട്ടെ വികസനം മാത്രം അറിഞ്ഞാല്‍ മതി. മതി. ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഹരിപ്പാട് മെഡിക്കല്‍ കോളേജ് നഷ്ടപ്പെടുത്താന്‍ താന്‍ സമ്മതിക്കില്ല. അതിനായി ഏത് അറ്റം വരെയും പോകാന്‍ തയ്യാറാണ്. പി.ഡബ്‌ളു.ഡി വിജിലന്‍സ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രി തൃപ്തനല്ല. കാരണം കണ്‍സള്‍ട്ടന്‍സിയില്‍ കൃതൃമമില്ലാത്തതിനാല്‍ അദ്ദേഹം ആഗ്രഹിച്ച റിപ്പോര്‍ട്ടല്ല നല്‍കിയത്. ഹരിപ്പാടിന്റെ പൂര്‍ണ്ണ വികസനത്തിനാ് തന്നെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. താന്‍ ഹരിപ്പാട്ട് പൂര്‍ണ്ണ വികസനം നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബ്‌ളോക്ക് പ്രസിഡന്റ് എം.ആര്‍ ഹരികുമാര്‍ അദ്ധ്യക്ഷനായി. ബി.ബാബു പ്രസാദ്, എം.എം ബഷീര്‍, എം.കെ വിജയന്‍, എസ്.വിനോദ് കുമാര്‍, കെ.എം രാജു, എസ്.രാജേന്ദ്രക്കുറുപ്പ്, കെ.കെ സുരേന്ദ്രനാഥ്, എസ് ദീപു, ബിനു ചുള്ളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."