പ്രാദേശിക വികസന ഫണ്ടിന്റെ പൂര്‍ത്തീകരണം വേഗത്തിലാക്കണം: ജോസ് കെ. മാണി
കോട്ടയം: എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണെന്നു ജോസ് കെ.മാണി എം.പി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കലക്ടുടെ ചേംബറില്‍ കൂടിയ എം.പി ഫണ്ടിന്റെ പുരോഗതി വിലയിരുത്താനുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഇതുവരെ 11.24 കോടി രൂപയുടെ പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. 273 പദ്ധതികള്‍ക്കായാണു 11.24 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 234 പദ്ധകള്‍ക്കായി 9.52 കോടി രൂപയുടെ ഭരണാനുമതിയാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടുകോടി രൂയോളം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായാണു നീക്കിവച്ചിരിക്കുന്നത്. സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്‌കൂള്‍, വാഹനങ്ങള്‍, ആംബുലന്‍സുകള്‍, റോഡുകളുടെ നിര്‍മാണം, കുടിവെള്ളപദ്ധതി, ആശുപത്രി കെട്ടികങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണു പ്രധാനമായും തുക അനുവദിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ എം.പിമാര്‍ അനുവദിക്കുന്ന തുകയുടേയോ നിര്‍മാണം പൂര്‍ത്തീകരിച്ച തുകയുടേയോ ശതമാനമല്ല ലഭ്യമാകുന്നത.് മറിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി പണം കരാറുകാരനു കൈമാറിയതിനു ശേഷമുള്ള തുകയുടെ ശതമാനമാണു ലഭ്യമാകുന്നത്.
ആയതിനാല്‍ പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്നും എം.പി നിര്‍ദേശിച്ചു. കാലതാമസം നേരിടുന്ന പദ്ധതികള്‍ക്കു പ്രത്യേകശ്രദ്ധ പതിപ്പിക്കണമെന്നും എം.പി പറഞ്ഞു. അവലോകനയോഗത്തില്‍ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ ടെസ് പി. മാത്യു, ബി.ഡി.ഒമാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ ജില്ലാ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."