HOME
DETAILS
MAL
കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ നടത്തി
backup
June 21 2016 | 01:06 AM
വൈക്കം: വൈക്കം യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയും എ-വണ്‍ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുണ്ടുകാട് വര്‍ക്ക്‌ഷെഡില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറും നിര്‍ധന കാന്‍സര്‍ രോഗികള്‍ക്ക് എ-വണ്‍ ബില്‍ഡേഴ്‌സ് നല്‍കുന്ന ധനസഹായ വിതരണവും നടന്നു.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് 16-ാം വര്‍ഡ് മെമ്പര്‍ ഗിരിജ പുഷ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലൊടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
എ-വണ്‍ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സിന്റെ ഉടമ വി.വി കാസ്‌ട്രോ ധനസഹായ വിതരണം നടത്തി. കുമാരി ലാലന്‍, ഷനില്‍ കെ, ബിനുചന്ദ്രന്‍, രാമകൃഷ്ണന്‍, കരുണകരന്‍, കൃഷ്ണകുമാര്‍, ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ആന്റണി നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."