വായനാ-വര പരിചയപ്പെടുത്തി
കോട്ടയം: വായനാവാരാചരണത്തിന്റെ ഭാഗമായി വായിച്ച പുസ്തകങ്ങളിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന രീതി കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതിന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്ന് വായന-വര സംഘടിപ്പിച്ചു.
കേരള കാര്‍ട്ടൂണ്‍ അക്കാഡമി മുന്‍ വൈസ് ചെയര്‍മാനും ജില്ലാ കൗണ്‍സില്‍ അംഗവുമായ അനില്‍ ജനാര്‍ദ്ദന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, നാടക സംവിധായകന്‍ വാഴൂര്‍ ശശി, ടി.പി ഗീതമ്മ, മേരി ഹെലന്‍, ലില്ലിക്കുട്ടി ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
വായനാദിന-വാരാചരണത്തോടനുബന്ധിച്ച് വാഴൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബാലജന സംഖ്യത്തിലെ അംഗങ്ങളായ 80 കുട്ടികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."