ഇ-വായനയും പുസ്തകവായനയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണം: തിരുവഞ്ചൂര്‍
കോട്ടയം: ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇ-വായനയും പുസ്തകവായനയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
ജില്ലയില്‍ വായനാദിന-വാരാചരണം കാരാപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഘുവായനകള്‍ പ്രോത്സാഹിപ്പിക്കപ്പെടുപ്പോഴും ഗഹന വായനയ്ക്കുള്ള റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഒരിക്കലും തുറക്കപ്പെടാതിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
ചെറുവായനകളില്‍ തുടങ്ങി ഗഹനമായ പുസ്തകങ്ങളിലേയ്ക്കും വിഷയങ്ങളിലേയ്ക്കും എത്തിച്ചേരാന്‍ കുട്ടികള്‍ക്ക് കഴിയണം. പല സര്‍ക്കാര്‍ സ്‌കൂളുകളിലും ലൈബ്രറികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2015ലെ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എം.ടി സെമിനാരി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍ വര്‍ഗീസിനെയും മേലുകാവ് മറ്റം സെന്റ് തോമസ് യു.പി സ്‌കൂള്‍ അധ്യാപിക പെണ്ണമ്മ തോമസിനെയും അദ്ദേഹം ആദരിച്ചു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന വായനാദിന പ്രതിജ്ഞ ചൊല്ലുകയും വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു.കലക്ടര്‍ സ്വാഗത് ഭണ്ഡാരി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദിലീപ് കുമാര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.ജി വാസുദേവന്‍ നായര്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ സന്തോഷ്, പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഷീദ്, ഹയര്‍ സെക്കന്‍ഡറി അധ്യാപിക രാധാലക്ഷ്മി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു. സി.എന്‍.ആര്‍.ഐ ജനറല്‍ സെക്രട്ടറി പി.ജി.എം നായര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ രാധാലക്ഷ്മി, പി.റ്റി.എ പ്രസിഡന്റ് ദിലീപ് പി. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."