HOME
DETAILS

കുട്ടിമാക്കൂല്‍ സംഭവം: പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വനിതാകമ്മിഷന്‍

  
backup
June 21 2016 | 02:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%aa

തലശ്ശേരി: കുട്ടിമാക്കൂലിലെ രാജന്റെ പെണ്‍മക്കള്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ പ്രയാസമുണ്ടെന്നു ബോധ്യമായതായും വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും വനിതാകമ്മിഷന്‍. സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ചെന്ന പരാതിയില്‍ കൈക്കുഞ്ഞുമായി ജയിലില്‍ കഴിയേണ്ടിവരികയും അപമാനം സഹിക്കാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹം കഴിയാത്ത പെണ്‍കുട്ടിയാണ് അഞ്ജന. ഇവര്‍ തനിക്കും കുടുംബത്തിനും നേരെയുണ്ടായ അപമാനഭാരത്താലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതിനെ വളരെ ഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നത്. ദുര്‍ബലരായ പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫിസില്‍ കയറി അക്രമിച്ചുവെന്നു പറയുന്നതു വിചിത്രമാണ്.

ഇല്ലാത്ത സംഭവങ്ങളുടെ പേരിലാണ് ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്ത്. കേസ് എടുത്തതിനുശേഷവും അവരോട് പെരുമാറുന്നതു വളരെ മോശമായിട്ടാണ്. സംഭവം സംബന്ധിച്ചു പട്ടികജാതി കമ്മിഷനും പൊലിസും കേസെടുത്തിട്ടുണ്ട്. കേസിനെക്കുറിച്ച് വനിതാകമ്മിഷന്‍ പൊലിസിനോട് റിപ്പോര്‍ട്ട് തേടും. വനിതാകമ്മിഷനും സംഭവത്തില്‍ കേസെടുത്തു മേല്‍ നടപടി സ്വീകരിക്കുമെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷിക്കേണ്ട വിഷയമാണെന്നും ആഭ്യന്തരമന്ത്രിയുടെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നത് തെറ്റായിപ്പോയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കമ്മിഷന്‍ പ്രതികരിച്ചു. ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ ഇത്തരം സംഭവങ്ങളുണ്ടായതിനെ കമ്മിഷന്‍ രാഷട്രീയമായി കാണാതെ നടപടി സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago