മഴക്കെടുതി: സംസ്ഥാനത്ത് 93 വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ 93 വീടുകള്‍ തകര്‍ന്നു. എറണാകുളത്ത് ഒരു വീട് പൂര്‍ണമായും എട്ടെണ്ണം ഭാഗികമായും തകര്‍ന്നു. കോട്ടയത്ത് 58 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു വീടുകള്‍ വീതം തകര്‍ന്നു. ഇടുക്കി- മൂന്ന്, എറണാകുളം- എട്ട്, തൃശൂര്‍- ഒന്‍പത്, ആലപ്പുഴ- അഞ്ച് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ തകര്‍ന്ന വീടുകളുടെ എണ്ണം.
അതേസമയം, കാസര്‍കോട് ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് (74 മില്ലീമീറ്റര്‍).
ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ് (1.9 മില്ലീമീറ്റര്‍). കൊല്ലം- 21.5, ആലപ്പുഴ- 17.4, പത്തനംതിട്ട- 23.2, കോട്ടയം- 5.37, പാലക്കാട്- 4.78, വയനാട്- 4.53, എറണാകുളം- 6.1, തൃശൂര്‍- 2, കണ്ണൂര്‍- 14.75, കോഴിക്കോട്- 5.8, കോഴിക്കോട്- 7.7, ഇടുക്കി- 13.1, മലപ്പുറം- 14.43 മില്ലീമീറ്റര്‍ എന്നിങ്ങനെ മറ്റ് ജില്ലകളില്‍ മഴ ലഭിച്ചു.
സംസ്ഥാനത്ത് വരുന്ന 25 വരെ വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമാകും. തീരദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."