HOME
DETAILS
MAL
യോഗാചരണത്തില്‍ കീര്‍ത്തനം: അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ.കെ ശൈലജ
backup
June 21 2016 | 03:06 AM
തിരുവനന്തപുരം: സംസ്ഥാനതല യോഗാ ദിനാചരണത്തില്‍ കീര്‍ത്തനം ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച് ആയുഷ് വകുപ്പിനോട് മന്ത്രി വിശദീകരണവും തേടി. യോഗ ഒരു മതവിഭാഗത്തിന്റേതല്ലെന്നും വിവിധ മതക്കാര്‍ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യോഗയുടെ ചട്ടങ്ങളില്‍ കീര്‍ത്തനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതഞ്ജലി യോഗയുടെ ഭാഗമാണ് കീര്‍ത്തനമെന്നും അവര്‍ മന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."