HOME
DETAILS
MAL
യോഗയിലെ കീര്‍ത്തനം: മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് കുമ്മനം
backup
June 21 2016 | 06:06 AM
തിരുവനന്തപുരം:യോഗാ വേദിയില്‍ കീര്‍ത്തനം ആലപിച്ചതിനെതിരെ മന്ത്രി കെ.കെ ശൈലജയുടെ നിലപാട് അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. യോഗയില്‍ ജാതിയോ മതമോ കലര്‍ത്തേണ്ട ആവശ്യമില്ല. ആരെ പ്രീണിപ്പിക്കാനാണ് മന്ത്രി ഇത്തരമൊരു നിലപാടെടുത്തതെന്നു മനസിലാകുന്നില്ല. ഉത്കണ്ഠയുണ്ടാക്കുന്നതാണ് മന്ത്രിയുടെ നിലപാടെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനതല യോഗാ ദിനാചരണത്തില്‍ കീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യോഗ ഒരു മതവിഭാഗത്തിന്റേതല്ലെന്നും വിവിധ മതക്കാര്‍ പങ്കെടുക്കുന്നുണ്ടെന്നും എല്ലാവര്ക്കും സ്വീകാര്യമായ പ്രാര്‍ഥന ചൊല്ലിക്കൂടേ എന്നും മന്ത്രി ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."