HOME
DETAILS
MAL
അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കും: ജേക്കബ് തോമസ്
backup
June 21 2016 | 07:06 AM
പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികളിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അട്ടപ്പാടിയിലെത്തിയതായിരുന്നു അദ്ദേഹം
ആദിവാസികളുടെ പ്രശ്നങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ മൂന്നു ദിവസം ആദിവാസി ഊരുകളില്‍ താമസിച്ചിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. അട്ടപ്പാടി മേഖലയില്‍ 23 വകുപ്പുകളില്‍ കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിന് ചെലവഴിക്കുന്നുണ്ട്. ചില പദ്ധതികളില്‍ വന്‍ തോതില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് പരാതികളുയര്‍ന്നിരുന്നു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സിന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനം കൂടി ലക്ഷ്യമിട്ടാണ് ഒറ്റയ്ക്ക് ആദിവാസി ഊരുകളിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."