കടാശ്വാസ കമ്മിഷനെ നിയമിക്കണമെന്ന് ആവശ്യം
കോഴിക്കോട്: ബാങ്ക് വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന പട്ടികജാതി-വര്‍ഗക്കാരുടെ ദുരിതമവസാനിപ്പിക്കാന്‍ കടാശ്വാസ കമ്മിഷനെ നിയമിക്കണമെന്ന് എസ്.സി, എസ്.ടി സംഘടനകളുടെ സംയുക്ത സമതിയായ എന്‍.എ.എസ്.എസ്.ഒ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്ന് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരോട് ആവശ്യപ്പെടും. ബാങ്ക് വായ്പകള്‍ തിരിച്ചു പിടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ഫാസി നിയമ പരിധിയില്‍ നിന്നും പട്ടികജാതി-പട്ടിക വര്‍ഗക്കാരെ ഒഴിവാക്കണം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംഘടനയുടെ കണ്‍വന്‍ഷന്‍ 24ന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി, വൈസ് ചെയര്‍മാന്‍ വി.എം ചന്ദ്രിക അജേഷ്, ടി.വി ബാലന്‍, പ്രകാന്‍ കക്കോടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."