മീന്‍ കൊയ്ത്തിന് വല നെയ്യുന്നത് ഇവരുടെ കൈകള്‍
തരുവണ: വല..വല...വീശുവല... തെരുവു കച്ചവടക്കാരെ പോലെ ശബ്ദമുണ്ടാക്കേണ്ട കാര്യമില്ല ആറുവാള്‍ തോട്ടോളി പടിയില്‍ അമ്മദിനും പുഴുക്കല്‍ പീടികയിലെ പോക്കര്‍ ഹാജിക്കും. ആവശ്യക്കാര്‍ തേടിയെത്തും. അതാണ് പതിവ്. വല നിര്‍മാണത്തിലെ തങ്ങളുടെ കരവിരുത് അറിയാവുന്നവരാണ് ഇവരെ തേയിയെത്തുന്നത്. വീശുവലയിലാണ് അമ്മദിന്റെ കരവിരുത്. ആവശ്യക്കാര്‍ പറയുന്ന അളവിലാണ് വല നിര്‍മിക്കുക. മഴയെത്തിയതോടെ അമ്മദിനെ തേടി നാടിന്റെ നാനാദിക്കില്‍ നിന്നും ആളുകളെത്തി തുടങ്ങിയിട്ടുണ്ട്. മഴയെത്തിയതോടെ ആറുവാള്‍ പുഴുക്കല്‍ പീടികയും വല നെയ്തില്‍ സജീവമാണ്. പുതിയത് നിര്‍മിച്ചും പഴയ വലകളുടെ അറ്റകുറ്റപ്പണി നടത്തിയും വര്‍ഷകാലം കൊയ്തുകാലമാക്കാനുള്ള ഒരുക്കം തകൃതിയാണിവിടെ. കൊയിലാണ്ടി പോക്കര്‍ ഹാജിയുടെ മേല്‍നോട്ടത്തിലാണ് വല നെയ്ത്ത്. നെയ്ത്തു നൂലുകള്‍ നേരത്തെ തന്നെ കൊയിലാണ്ടിയില്‍ നിന്നെത്തിച്ചിട്ടുണ്ട്. വീശുവലക്കാണ് ആവശ്യക്കാരേറെയുള്ളത്. ആവശ്യക്കാര്‍ കൂടിയതോടെ വിലയിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3000,3500 രൂപ വരെ വിലയുണ്ടായിരുന്ന വീശുവലക്ക് ഇത്തവണ ആയിരം രൂപ കൂടിയുണ്ട്. മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് വല നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."