വിവാദത്തീയില്‍ തലശ്ശേരി
കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ ദലിത് സ്ത്രീകളായ സഹോദരിമാരെ റിമാന്‍ഡു ചെയ്ത സംഭവത്തിന്റെ വിവാദം കെട്ടടങ്ങുന്നില്ല. ഒടുവില്‍ ദേശീയ പട്ടിക ജാതി കമ്മിഷനും സംസ്ഥാന പട്ടിക ജാതി കമ്മിഷനും വിഷയത്തില്‍ ഇടപെട്ടു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തലശ്ശേരിയില്‍ നേരിട്ടത്തെത്തിയാണ് പ്രതിഷേധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. റിമാന്‍ഡിലായ ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സി.പി.എം നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമത്തിലും തങ്ങളുടെ കുടുംബത്തെ അപമാനിക്കുന്നതായി യുവതി വെളിപ്പെടുത്തിയതിനു പിന്നാലെ സ്ഥലം എം.എല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു എതിരേ കേസെടുത്തു കഴിഞ്ഞു. സംഭവം രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഇടതു ദളിത്-വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനാണ് സി.പിഎമ്മിന്റെ തീരുമാനം. ദലിത് വിഭാഗങ്ങളോടുള്ള സി.പി.എം കാഴ്ചപ്പാടുകളെ തുറന്നു കാണിക്കുന്നതിനായി വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതിരോധവുമായി ഇടതു സംഘടനകള്‍ രംഗത്തെത്തുന്നത്. സംഭവം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും സി.പി.എം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തതോടെ വിവാദം പുതിയ തലങ്ങളിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."