HOME
DETAILS

കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ രക്തപരിശോധനക്ക് ഉത്തരവ്

  
backup
March 10 2017 | 20:03 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d-3


കൊട്ടിയൂര്‍ (കണ്ണൂര്‍): കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്തം പരിശോധനയ്ക്ക് അയക്കാന്‍ കോടതി ഉത്തരവ്.
ഇതേതുടര്‍ന്നു പെണ്‍കുട്ടിയുടെ രക്തം ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയുടെയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും നവജാത ശിശുവിന്റെയും രക്തമാണു പരിശോധനയ്ക്കായി പൊലിസ് തിരുവനന്തപുരത്തേക്ക് അയച്ചത്. നവജാത ശിശു ഫാ. റോബിന്‍ വടക്കുംചേരിയുടെ തന്നെയാണോ എന്ന് ഉറപ്പുവരുത്താനാണു പൊലിസിന്റെ രക്ത പരിശോധന. കുട്ടിയെ മാറ്റിയതായുള്ള നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണു മൂന്നുപേരുടെയും രക്തം പൊലിസ് പരിശോധനയ്ക്ക് അയച്ചത്.
കോടതി ഉത്തരവിനെ തുടര്‍ന്നു തലശ്ശേരി ജനറല്‍ആശുപത്രിയില്‍ പെണ്‍കുട്ടിയെ രക്ത പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആദ്യം ആശുപത്രി അധികൃതര്‍ നിരസിച്ചു.
തുടര്‍ന്നു കോടതി ഉത്തരവിന്റെ പകര്‍പ്പുമായി പൊലിസ് എത്തിയതോടെയാണു പരിശോധന നടത്താന്‍ തയാറായത്. അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ ഫാ. റോബിന്റെ ചോദ്യംചെയ്യല്‍ പൊലിസ് കസ്റ്റഡിയില്‍ തുടരുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യംചെയ്യുന്നത്.
വൈദികന്‍ അന്വേഷസംഘത്തോടു പൂര്‍ണമായും സഹകരിക്കുന്നന്നുണ്ടെന്നു പൊലിസ് വ്യക്തമാക്കി. കേസിലെ മറ്റു പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറഞ്ഞതു തങ്ങള്‍ക്കു പ്രതിയുമായി ബന്ധമില്ലെന്നും തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ്. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഓരോരുത്തരുടെയും വ്യക്തമായ റോളുകള്‍ അക്കമിട്ട് നിരത്തിയാണു ഫാ. റോബിന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴിനല്‍കിയത്.
ഈ വിവരം റിപ്പോര്‍ട്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് മറ്റു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ഫാ. റോബിന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പെന്‍െ്രെഡവുകളും പരിശോധനയ്ക്കായി സൈബര്‍സെല്ലിനു നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago