ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ പ്രക്ഷോഭം: ഐ.സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. വനം വകുപ്പ് ചില കടലാസ് സംഘടനകളെ കൂട്ട് പിടിച്ച് കോടതിയെ തെറ്റ് ധരിപ്പിച്ച് കൊണ്ട് മുന്നോട്ട് പോയപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടതിയുടെ പരിഗണനയിലുള്ള കേസിന് നിയമപ്രകാരം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സര്‍വ്വകക്ഷി യോഗത്തില്‍ മുന്‍ കലക്ടര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ഒത്തു തീര്‍പ്പുകള്‍ക്ക് തയാറാവാന്‍ കഴിയാത്തതു മൂലമാണ് ജോര്‍ജ്ജിന്റെ കുടുംബം സമരവുമായി മുന്നോട്ട് പോയത്. ഇന്നുണ്ടായ സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എങ്കിലും, ഈ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സത്വര ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. ഈ കുടുംബത്തിനുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഉത്തരവാദികള്‍ വനം വകുപ്പും സര്‍ക്കാരുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."