HOME
DETAILS
MAL
സ്ത്രീപീഡകരെ പൊലിസ് സംരക്ഷിക്കുന്നു: വി.എസ്
backup
March 10 2017 | 21:03 PM
പാലക്കാട്: അടുത്തകാലത്തായി കേരളത്തില്‍ സ്ത്രീ പീഡനകേസുകള്‍ വര്‍ധിച്ചു വരുന്നതിനു കാരണം പൊലിസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാലാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്.
വാളയാറിലെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സ്ത്രീ പീഡന കേസുകള്‍ ആത്മഹത്യയാക്കി മാറ്റാനാണ് പൊലിസിന്റെ ശ്രമം. ഇത് അപകടത്തിലേക്ക് പോകുമെന്നും മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ട്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."