കുഡ്‌ലു ബാങ്ക് കൊള്ള; കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: കുഡ്‌ലു സര്‍വിസ് സഹകരണ ബാങ്ക് പട്ടാപ്പകല്‍ കൊള്ളയടിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കാസര്‍കോട് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കല്ലങ്കൈയിലെ മുഹമ്മദ് ഷെരിഫ്, കരിം മയില്‍പ്പാറ, ചൗക്കിയിലെ മുജീബ് റഹ്മാന്‍, ഹര്‍ഷാദ്, മജലിലെ ഷാനവാസ്, ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍, എറണാകുളം സ്വദേശി ഫെലിക്‌സ് എന്ന നെറ്റോ, അബ്ദുല്‍ മഷൂഖ്, തമിഴ്‌നാട് സ്വദേശിനികളായ ദില്‍സത്ത്, സുമം എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്. 2000 പേജുള്ള കുറ്റപത്രത്തില്‍ 200 സാക്ഷികളുണ്ട്.
150 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. 2015 സെപ്റ്റംബര്‍ ഏഴിനു ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ബാങ്കിലെത്തിയ അക്രമികള്‍ കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്‌ട്രോങ് റൂമിനകത്ത് കടന്നു 17 കിലോഗ്രാം സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും 16 കിലേഗ്രാം സ്വര്‍ണം കണ്ടെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."