എസ്.വൈ.എസ് ജലസംരക്ഷണ കാംപയിന്‍ ഇന്ന് തുടങ്ങും
മലപ്പുറം: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ജലം അനുഗ്രഹമാണ് ' എന്ന പ്രമേയത്തില്‍ നടത്തുന്ന ദശദിന ജലസംരക്ഷണ കാംപയിന്‍ ഇന്നു മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറോടെ തുടങ്ങും. സെമിനാര്‍ രാവിലെ പത്തിനു വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ബോധനപത്രിക പ്രകാശനം ചെയ്യും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് വിഷയാതവരണം നടത്തും. പി. ഉബൈദുല്ല എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുര്‍റഷീദ്, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി. പ്രസാദ് സംസാരിക്കും.
16ന് മണ്ഡലംതല ഖത്വീബ് സംഗമം, 17ന് മഹല്ലുതല ബോധനം, 19ന് വീടുകള്‍ കേന്ദ്രീകരിച്ച് ബോധനപത്രിക സമര്‍പ്പണം, ലോക ജലദിനമായ 22ന് ശാഖാതലങ്ങളില്‍ ജലസ്രോതസുകളുടെ ശുചീകരണം, ജലദിന സന്ദേശ വീഡിയോ പ്രഭാഷണം എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."