HOME
DETAILS
MAL
ആശുപത്രികള്‍ക്കു മുന്നില്‍ വിലവിവരപ്പട്ടിക സ്ഥാപിച്ചു
backup
March 10 2017 | 21:03 PM
മലപ്പുറം: ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന സ്റ്റന്റിന് വിലകുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാതെയും ബില്ലില്‍ കൃത്രിമം കാണിച്ചും ഇതിനെ മറികടക്കുന്നെന്നാരോപിച്ച് ആശുപത്രികള്‍ക്കുമുന്നില്‍ എന്‍.വൈ.എല്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പുതുക്കിയ മരുന്നിന്റെ വിലവിവര പട്ടികയും സ്ഥാപിച്ചു. കോട്ടക്കലില്‍ സി.പി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ടി.എ സമദ്, നൗഫല്‍ തടത്തില്‍, മുജീബ് പുള്ളാട്ട്, യു.കെ മജീദ് സംസാരിച്ചു. വിവിധ ആശുപത്രികളിലേക്കു നടന്ന പ്രതിഷേധ സമരത്തിന് ഹമീദ്, അലവിക്കുട്ടി ഇന്ത്യനൂര്‍, കോട്ടക്കല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ നന്ദകുമാര്‍, ഉനൈസ് തങ്ങള്‍, എന്‍.പി ശംസുദ്ദീന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."