ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സുസജ്ജമെന്ന് ഉമ്മന്‍ചാണ്ടി
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റിന്റെ രാജി സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടതും ഇടപെടേണ്ടതും ഹൈക്കമാന്‍ഡാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ വൈകിട്ട് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് സുസജമ്മാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈദരലി തങ്ങളുമായി ചര്‍ച്ച ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിഷയങ്ങള്‍ 14ന് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് മുസ്ലിംലീഗാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ഇനിയെന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സമ്പൂര്‍ണമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഉമ്മന്‍ചാണ്ടിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."