മുക്കുപണ്ട പണയത്തട്ടിപ്പ്; കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തു
കാസര്‍കോട്: മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പു നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ജില്ലാ പൊലിസ് മേധാവി ചോദ്യം ചെയ്തു. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസാണ് ഇന്നലെ രണ്ടു മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്തത്.
പൊലിസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയ നായന്‍മാര്‍മൂലയിലെ ജ്വല്ലറി വര്‍ക്‌സ് ജീവനക്കാരന്‍ കൊന്നക്കാട് ഭീമനടിയിലെ ജയരാജ്, ബേങ്കിസെ അപ്രൈസര്‍ സത്യപാലന്‍, ഇടപാടുകാരന്‍ ചെങ്കളയിലെ അബ്ദുല്‍ മജീദ് എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി ചോദ്യം ചെയ്തത്.
മുക്കുപണ്ടങ്ങളില്‍ 916 എന്നു രേഖപ്പെടുത്താനുള്ള ഉപകരണം വാങ്ങിയത് താനാണെന്നും ബാങ്കിന്റെ താഴെയുള്ള കടയില്‍നിന്നാണ് ഇതുവാങ്ങിയതെന്നും ചോദ്യം ചെയ്യലില്‍ ജയരാജന്‍ സമ്മതിച്ചു. അതേസമയം കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നു പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."