HOME
DETAILS
MAL
അരിക്കടയും നീതി സ്റ്റോറും ഉദ്ഘാടനം ചെയ്തു
backup
March 10 2017 | 21:03 PM
മുക്കം: കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്കിനു കീഴില്‍ ആരംഭിച്ച സഹകരണ അരിക്കടയും നീതി സ്റ്റോറും കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ സഹകരണ വകുപ്പു മുഖേന നടപ്പിലാക്കുന്ന അരിക്കടയ്ക്ക് പന്നിക്കോട്ട് തുടക്കമായത്. ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു അധ്യക്ഷനായി.
അരിക്കടയില്‍ 25 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉമ ഉണ്ണികൃഷ്ണന്, കൊടിയത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സണ്ണി വെള്ളാഞ്ചിറ, പഞ്ചായത്ത് അംഗം കെ.സി നാടിക്കുട്ടി, ജോണി ഇടശ്ശേരി, എ.സി മൊയ്തീന്, ബാബു പൊലുകുന്നത്ത് സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ പി. ഷിനോ സ്വാഗതവും സന്തോഷ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."