HOME
DETAILS
MAL
വെട്ടത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
backup
March 10 2017 | 21:03 PM
വെട്ടത്തൂര്‍: വെട്ടത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ഒരു ഡയറക്ടറെ സഹകരണ നിയമപ്രകാരം ജോയിന്റ് രജിസ്ട്രാര്‍ അയോഗ്യനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചു ഡയക്ടര്‍മാര്‍ രാജിക്കത്തു നല്‍കുകയും ഭരണസമിതിക്ക് ക്വാറം തികയാതെവന്നതിന്റെ അടിസ്ഥാനത്തില്‍ പരിച്ചുവിടുകയുമായിരുന്നു.
ഇതോടെ ഇന്നലെ മുതല്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി മേലാറ്റൂര്‍ യൂനിറ്റ് ഇന്‍സ്പെക്ടര്‍ പി. മുരളീധരന് ചുമതലയേറ്റു. പ്രശ്നം നിയമപരമായി നേരിടുമെന്ന് ബാങ്കിന്റെ നിലവിലെ പ്രസിഡന്റായിരുന്ന അഡ്വ. കെ. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."