ഉദ്യോഗസ്ഥരുടെ കൊടും അനാസ്ഥ: സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
വടക്കാഞ്ചേരി: അത്യന്താധുനിക സൗകര്യങ്ങളോടെ രണ്ട് കോടി 74 ലക്ഷം രൂപ ചിലവഴിച്ച് മൂന്ന് നിലകളിലായി വടക്കാഞ്ചേരി പൊലിസ് സ്റ്റേഷന് മുന്നില്‍ നിര്‍മിച്ച സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ തലപ്പിള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് അനുവദിച്ച വിശാലമായ ഓഫിസിലേക്ക് മാറാന്‍ അധികൃതര്‍ തയ്യാറാകാത്തതനെ തുടര്‍ന്ന് നൂറ് കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ദുരിതം.
ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേക്ക് മാറാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് ഒട്ടും സ്ഥല സൗകര്യമില്ലാത്ത ഇടുങ്ങിയ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇപ്പോഴും ഓഫിസ് പ്രവര്‍ത്തനം. എസ്.എസ്.എല്‍.സി , പ്ലസ് ടു ഫലങ്ങള്‍ പുറത്ത് വന്നതോടെ ദിനം പ്രതി നൂറ് കണക്കിന് പേരാണ് രജിസ്റ്റര്‍ ചെയ്യുന്നതിന് എത്തുന്നത്.
തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഇവര്‍ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല കെട്ടിടത്തിന്റെ വന്‍ ഉയരത്തിലുളള കോണിയില്‍ നിന്ന് തുടങ്ങുന്നവരി മീറ്ററുകള്‍ പിന്നിട്ട് സംസ്ഥാന പാതയിലേക്ക് നീളുന്ന സ്ഥിതി വിശേഷമാണ് വര്‍ഷകാലമാരംഭിച്ചതോടെ ശക്തമായ മഴയില്‍ തങ്ങളുടെ ഊഴത്തിന് വേണ്ടി കാത്ത് നില്‍ക്കേണ്ടിവരുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ് ഉദ്യോഗാര്‍ഥികളെ വെല്ല് വിളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ് തങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതെന്ന് ഉദ്യോഗാര്‍ഥികളും പറയുന്നു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ഓഫിസുകള്‍ ഒരേ കെട്ടിടത്തിലേക്ക് കൊണ്ടുവന്ന് പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ 2009 -10 വര്‍ഷത്തിലെ സാമ്പത്തിക മാന്ദ്യനിവാരണ പദ്ധതി പ്രകാരം കെട്ടിട നിര്‍മാണം നടത്തിയത്. മൂന്ന് നിലകളിലായി 1649 ചതുരശ്ര മീറ്ററില്‍ ഓഫിസ് സൗകര്യങ്ങളും, ഗോവണി മുറികള്‍, ടോയ്‌ലറ്റുകള്‍, കാര്‍പോര്‍ച്ചും അനുബന്ധ സൗകര്യങ്ങളുമാണ് കെട്ടിടത്തിലുള്ളത്.
ലീഗല്‍ മെട്രോജി ഓഫിസ്, എക്‌സൈസ് റേഞ്ച് ഓഫിസ്, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം, വാണിജ്യനികുതി ഓഫിസ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫിസ് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫിസ്, എന്നിവയും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഈ കെട്ടിടത്തില്‍ പണി തീര്‍ത്തിട്ടുള്ളത്.
2010 ഡിസംബര്‍ 13 ന് അന്നത്തെ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ശിലാസ്ഥാപനം നടത്തിയ കെട്ടിടം 2016 ഫെബ്രുവരി നാലിനാണ് ഉദ്ഘാടനം ചെയ്തത്. നിലവില്‍ സെന്റ് പയസ് സ്‌കൂളിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജി ഓഫിസ് മാത്രമാണ് സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത് ആവശ്യമായ ദിശാ ബോര്‍ഡ് ഇല്ലാത്തതിനാല്‍ ഈ ഓഫിസ് ഇങ്ങോട്ട് മാറിയ വിവരം ഇപ്പോഴും ജനങ്ങള്‍ക്ക് അറിയാത്ത സ്ഥിതിയും നില നില്‍ക്കുന്നു.
നിര്‍ദ്ദിഷ്ട ഓഫിസുകള്‍ എന്തു കൊണ്ടാണ് പുതിയ കെട്ടിടത്തി ലേക്ക് മാറാത്തത് എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് തലപ്പിള്ളി തഹസില്‍ദാരുടെ നിലപാട്. ഫയല്‍ പഠിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."