HOME
DETAILS
MAL
അങ്ങാടിപ്പുറം ആശാരിപ്പടിയിലും പുലി ഭീതി
backup
March 10 2017 | 21:03 PM
അങ്ങാടിപ്പുറം: മങ്കടയിലെ വിവിധയിടങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹങ്ങള്‍ പരക്കവേ അങ്ങാടിപ്പുറം ആശാരിപ്പടി കൊടക്കാട് കുന്നുംപുറം കരിങ്കല്‍ ക്വാറിയില്‍ പുലിയുടേതെന്നു സംശയിക്കുന്ന കാല്പാടുകള് കണ്ടെത്തി. സമീപവാസികളായ പ്രശാന്ത്, സുജീഷ്, കൃഷ്ണദാസ് എന്നിവരാണ് കാല്പാടുകള് കണ്ടത്.
സംശയം തോന്നിയതോടെ വാര്‍ഡംഗം വി.പി ഷരീഫിനെ വിവരമറിയിക്കുകയായിരുന്നു. വേനല്‍ കനത്തതോടെ ജലസമൃദ്ധമായ ക്വാറിയിലേക്ക് വെള്ളം കുടിക്കാനെത്തിയതാകാമെന്നും നാട്ടുകാര്‍ പറയുന്നു. കിലോമീറ്റര്‍ അകലെയുള്ള തിരൂര്ക്കാടിലും ഒരാഴ്ച മുന്‍പു പുലിയെ കണ്ടതായുള്ള വാര്‍ത്തകള്‍ പരന്നത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഡി.എഫ്.ഒ ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."