വൃക്കരോഗ പ്രതിരോധ ക്യാംപും ബോധവല്‍ക്കരണ സെമിനാറും
വടകര: ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളജുമായി സഹകരിച്ച് വടകരയില്‍ വൃക്കരോഗ പ്രതിരോധ ക്യാംപും ബോധവല്‍ക്കരണ സെമിനാറും നടത്തുന്നു. ആശുപത്രിയില്‍ ചേര്‍ന്ന ധന്വന്തരി ഡയാലിസിസ് നിധി ജനറല്‍ ബോഡി യോഗത്തില്‍ ധന്വന്തരി നിധി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷനായി.
കണ്‍വീനര്‍ എടയത്ത് ശ്രീധരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.പി.സുരേന്ദ്രന് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനമുണ്ടങ്ങോട്ട്, പൊതുമരാമത്ത് കമ്മിറ്റി ചെയര്മാന് പി.കെ.സജിത, കണ്‍വീനര്‍ സി.ഭാസ്കരന്, വൈസ് ചെയര്മാന് കെ.പി.കരുണാകരന്, പി.കെ.പ്രഭാകരന്, കൗണ്‍സിലര്‍ സി.വി.അജിത, സി.കുമാരന്, കെ.പ്രകാശന്, എ.പി.ബാബു, വി.വി.ബാബു, മനോജ് ആവള, ഡോ: പി.പി.ഹരിപ്രസാദ് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.അലി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."