വസ്തു വില്‍പ്പന രംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കണം
വടകര: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ കാരണം വസ്തുവില്‍പ്പന രംഗത്തുണ്ടായ സ്തംഭനാവസ്ഥക്ക് പരിഹാരം കാണണമെന്ന് റിയല്‍എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി വടകര മേഖല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വടകര താലൂക്ക് ഓഫിസ് പരിസരത്ത് എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. പുത്തൂര്‍ മോഹനന്‍, കെ.കെ സീതി, സന്ദീപ് വേങ്ങേരി, സി.കെ വിശ്വനാഥന്‍, ബാബു ഒഞ്ചിയം, മാതോങ്കണ്ടി അശോകന്‍, ശശിധരന്‍ കരിമ്പനപാലം, കെ.പി സുബൈര്‍, സുരേന്ദ്രന്‍ ബാലുശ്ശേരി, വി.കെ കുഞ്ഞിമൂസ, സി.എച്ച് അറഫാത്ത് സംസാരിച്ചു. ഷൈജു ചള്ളയില്‍ സ്വാഗതവും ഫൈസല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി മാതോങ്കണ്ടി അശോകന്‍(പ്രസിഡന്റ്), പറമ്പത്ത് ദാമോദരന്‍, രഞ്ജിത്ത് കണ്ണോത്ത്(വൈസ് പ്രസിഡന്റ്), ഷൈജു ചള്ളയില്‍, ഫൈസല്‍ തങ്ങള്‍, മീത്തല്‍ നാസര്‍, വി സമ്പത്ത് ലാല്‍, വളപ്പില്‍ സലാം , എരഞ്ഞിക്കല്‍ ഉമ്മര്‍കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."