സൂര്യാഘാത സാധ്യത: തൊഴില്‍ സമയം പുനഃക്രമീകരിച്ചു
കോഴിക്കോട്: താപനില ഉയരുന്നതിനാല്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഏപ്രില്‍ 30വരെ തൊഴില്‍ സമയം പുന:ക്രമീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫിസര്‍ പി.മോഹനന്‍ അറിയിച്ചു.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി.
മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിക്കും.
സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയില്‍ ഏല്‍ക്കാതെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി നല്‍കേണ്ടതാണ്. ഈ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നതിന് അസി. ലേബര്‍ ഓഫിസര്‍മാരുടെ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജോലി പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു. ഫോണ്‍: 0495 2370538
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."