കാട്ടിലെ കുളത്തിന് സമീപം കാമറകള്‍ സ്ഥാപിക്കും
എടക്കര: വേനല്‍ കനത്തതോടെ വെള്ളത്തിനായി കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നതു തടയുന്നതിനായി കാട്ടിനുള്ളില്‍ നിര്‍മിച്ച കുളത്തില്‍ വെള്ളമായി. വെള്ളം കുടിക്കാന്‍ എത്തുന്ന മൃഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി നിരീക്ഷണ കാമറകള്‍ ഉടന്‍ സ്ഥാപിക്കും.
കരിയംമുരിയം വനത്തില്‍ നീളംപൊയില്‍ നറുക്കുംപൊട്ടിയിലാണ് കുളം നിര്‍മിച്ചത്. ആനകള്‍ കുളത്തില്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ടെന്നു വനസംരക്ഷണ സമിതി പ്രസിഡന്റ് ജി. ശശിധരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. ഗിരീഷന്‍ എന്നിവര്‍ പറഞ്ഞു.
വനസംരക്ഷണ സമിതിയുടെ നേത്യത്വത്തിലാണ് കുളംകുഴിക്കുന്നത്. വനത്തിലൂടെയുള്ള പാണ്ടിപ്പുഴ വറ്റിയതോടെയാണ് ആനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങാന്‍ തുടങ്ങിയത്. വേനല്‍ കനത്തതോടെ ആനകളള്‍ നാട്ടിലിറങ്ങുന്ന പേടിയില്‍ സമീപവാസികളായ കുടുംബങ്ങളും ഏറെ ഭീതിയിലാണ്. വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ടെന്ന് കണ്ടെത്താനായിട്ടാണ് കുളത്തിന് സമീപത്തായി കാമറകള്‍ സ്ഥാപിക്കുന്നതെന്ന് വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ സമീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."