മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റ് തകരാറില്‍; രോഗികള്‍ ദുരിതത്തില്‍
അമ്പലപ്പുഴ: ലിഫ്റ്റ് തകരാറില്‍ രോഗികള്‍ ദുരിതത്തില്‍. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജെ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ലിഫ്റ്റാണ് പ്രവര്‍ത്തനരഹിതമായത്.
ഇതേതുടര്‍ന്ന് നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലായത്. ലേബര്‍ റൂീ, വാര്‍ഡ് 12, 13, ബ്ലഡ് ബാങ്ക്, ലാബ് കൗണ്ടര്‍, പത്തോളജി ലാബ്, വൈറോളജി ലാബ് തുടങ്ങിയ അഞ്ചിലതികം ലാബുകളും ജെ ബ്ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. രോഗിയുമായി രക്ത പരിശോധനയ്ക്കായി രണ്ടാം നിലയിലെത്തണം.
ഗര്‍ഭിണികളുടെ വാര്‍ഡും ലേബര്‍റൂമും രണ്ടാീ നിലയിലാണ്. പന്ത്രണ്ടാം വാര്‍ഡ് മൂന്നാം നിലയിലും പതിമൂന്നം വാര്‍ഡ് നാലാം നിലയിലുമായതിനാല്‍ ഗര്‍ഭിണികളായവര്‍ ഗോവണിപ്പടി കയറിവേണം വാര്‍ഡുകളിലെത്താന്‍. പ്രസവം കഴിഞ്ഞ് മടങ്ങേണ്ടവരെ മറ്റ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റിലൂടെയെ താഴെ എത്തിക്കാന്‍ കഴിയൂ.
എന്നാല്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.
രോഗികളെും കൂട്ടിരുപ്പുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയ പ്രശ്‌നത്തിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും എത്രയുംവേഗം വേണ്ട നടപടിയുണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."