HOME
DETAILS
MAL
ചര്‍ച്ചയ്ക്ക് അനുമതിയില്ല; പഞ്ചായത്ത് യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
backup
March 10 2017 | 22:03 PM
വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തംഗം പീഡിപ്പിച്ചെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്നും മെമ്പര്‍ രാജിവെക്കണമെന്നുമുള്ള ആവശ്യം തള്ളിയതോടെ ബോര്‍ഡ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഇന്നലെ ഉച്ചക്കു ശേഷം ചേര്‍ന്ന യോഗത്തിലാണ് പ്രക്ഷുബ്ധ രംഗങ്ങള്‍ ഉണ്ടായത്. കെ.നഹീം പ്രമേയം അവതരിപ്പിച്ചു. പുള്ളാട്ടു സലീം പിന്തുണച്ച പ്രമേയമാണ് തള്ളിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് പ്രസിഡന്റ് കെ.പി.സരോജിനി അറിയിച്ചതോടെ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അച്ചനമ്പലത്ത് പ്രകടനം നടത്തി. വിശദീകരണ യോഗത്തില്‍ ടി. ജാനകി, എന്‍.കെ.പോക്കര് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."