പമ്പ് ഓപ്പറേറ്റര്‍മാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം: ജെ.ടി.യു.സി
കൊല്ലം: ജലവിഭവവകുപ്പില് വര്‍ഷങ്ങളായി എച്ച്.ആര്.പമ്പ് ഓപ്പറേറ്റര്‍മാരായി തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജെ.റ്റി.യു.സി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. കൊല്ലങ്കോട് രവീന്ദ്രന് നായര്‍ ആവശ്യപ്പെട്ടു. കേരള വാട്ടര്‍ റിസോഴ്സ് & അതര്‍ ലേബര്‍ സെന്റര്‍ (ജെ.ടി.യു.സി) ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കോണ്‍ട്രാക്ടറുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന എച്ച്. ആര്. ഓപ്പറേറ്റര്‍മാര്‍ക്ക് കോണ്‍ട്രാക്ട് ലേബര്‍ ആക്ട് പ്രകാരം ലഭിക്കേണ്ട വേതനവും ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ തൊഴില്‍ പരിരക്ഷ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണനല്ലൂര്‍ ബെന്സിലി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പേരൂര്‍ ശശിധരന് മുഖ്യപ്രഭാഷണം നടത്തി. പേരൂര്‍ ജി. അപ്പുക്കുട്ടന്‍പിളള. ജനാര്ദ്ധനന്പിളള, ജവഹര്‍ മയ്യനാട്, കണ്ണനല്ലൂര്‍ സില്‍വസ്റ്റര്‍, എസ്.കെ. രാംദാസ്, ബിജുരാജന്‍, സക്കീര്‍ ഹുസൈന്, റ്റി. വര്‍ഗ്ഗീസ് പുനലൂര്‍, ബിനോജ് നാരായാണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."